2010, ഡിസംബർ 8, ബുധനാഴ്‌ച

നഷ്ടപെട്ട ഒരു പ്രണയം

എരിഞ്ഞടങ്ങുന്ന ഒരു പകൽ കൂടി
ആരവങ്ങൾ ഒതുങ്ങിയപ്പോൾ
മോഹങ്ങൾ പുലരി കാത്ത്‌ ഉറങ്ങി.
നിനക്കായി ഞാൻ കരുതിവെച്ച പൊൻമുത്തുകൾ
എങ്ങോ വീണു പോയി.
ചെമ്പട്ടു പുതച്ച സായാഹ്‌നങ്ങളിൽ
നീ എന്നിൽ പതിപ്പിച്ച സുവർണബിംബങ്ങൾ
മാഞ്ഞുപോയി,
അവശേഷിച്ച പാദമുദ്രകളും
തിരകളിലലിഞ്ഞു.
ഇനി സർവ്വം ശാന്തം!!

ഹൃദയത്തിലെ ചുണ്ണാമ്പുപൂക്കളിൽ
കണ്ണുനീരിറ്റുന്നുവോ?

ശുഭപര്യവസായിയായ പ്രണയത്തേക്കാൾ
ഞാൻ കാംക്ഷിച്ചിരുന്നത്‌
ഇതു തന്നെയല്ലോ...
ആണോ?

എല്ലാം സ്വപ്‌നങ്ങൾ മാത്രമാകുന്നു
സ്വപ്‌നങ്ങൾക്ക്‌ കനം കുറഞ്ഞു - കുറഞ്ഞ്
ഒരു അപ്പൂപ്പൻതാടിയായി ആകാശത്തേക്ക്‌
ഉയരുന്നു.
അവശേഷിക്കുന്നത്‌ ഒരു പിടി
ചാരം മാത്രം.

നിലാവൊഴുകാത്ത എന്റെ സ്വപ്‌നങ്ങളെ
എനിക്കുതന്നെ തിരിച്ചുതന്നതിനു...നന്ദി...
ഹൃദയപൂർവ്വം ?

19 comments:

രമേശ്‌ അരൂര്‍ പറഞ്ഞു... മറുപടി

ഒരു നഷ്ട പ്രണയം .....വിടചൊല്ലുന്നു ..വീണ്ടും ഓര്‍മ്മകള്‍ ക്കപ്പുറത്ത് നിന്ന് ...

Shijith Puthan Purayil പറഞ്ഞു... മറുപടി

ചുണ്ണാമ്പു പൂക്കളില്‍ വെള്ളം വീണാല്‍..... ചൂടുണ്ടാവും...
അത് നെഞ്ചിലെങ്കില്‍....പിന്നെ ഉറങ്ങനുമാവില്ല!

Kalavallabhan പറഞ്ഞു... മറുപടി

ഹൃദയത്തിലെ ചുണ്ണാമ്പുപൂക്കളിൽ

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു... മറുപടി

നഷ്ടപ്പെടുന്നതിന്റെ വേദന..

ദിവാരേട്ടN പറഞ്ഞു... മറുപടി

നല്ല വരികള്‍ . ചിഹ്നങ്ങളുടെ ബാഹുല്യം [,,,, .... !!!! ????] ശ്രദ്ധിക്കുമല്ലോ... ആശംസകള്‍ .

lekshmi. lachu പറഞ്ഞു... മറുപടി

നല്ല വരികള്‍ ..

പദസ്വനം പറഞ്ഞു... മറുപടി

നല്ല വരികള്‍.. നല്ല കവിത....
DIV▲RΣTT▲Ñ പറഞ്ഞ കാര്യം ഞാനും പറയുന്നു..
അഭിനന്ദനങ്ങള്‍ :)

ദയ പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്...:)

HAINA പറഞ്ഞു... മറുപടി

നന്നായിട്ടുണ്ട്

Unknown പറഞ്ഞു... മറുപടി

കവിതയെ ഒന്നുകൂടി ആറ്റിക്കുറുക്കാനുണ്ട്.
ചിഹ്നങ്ങള്‍ ആര്‍ഭാടവും.

പരിഹരിക്കാനുള്ള വഴി പറഞ്ഞുതരാം, ഇനിയുമിനിയും എഴുതൂ, കൂടെ വായനയും വേണം.

പട്ടേപ്പാടം റാംജി പറഞ്ഞു... മറുപടി

കവിത കൊള്ളാം.
എഴുത്തും വായനയും തുടരട്ടെ.
ആശംസകള്‍.

ശ്രീജ എന്‍ എസ് പറഞ്ഞു... മറുപടി

മധുരം കൂടുതല്‍ നഷ്ട പ്രണയത്തിനു തന്നെ ആണ്..

ente lokam പറഞ്ഞു... മറുപടി

എന്‍റെ ലോകം..നമ്മുടെ ലോകം..kollaam...
ആശംസകള്‍....

ഒഴാക്കന്‍. പറഞ്ഞു... മറുപടി

നഷ്ട്ട പ്രണയത്തിനും ഒരു സുഖം ഇല്ലേ

Unknown പറഞ്ഞു... മറുപടി

സ്വപ്നമെങ്കിലും ബാക്കിയുണ്ടല്ലോ, നല്ലത് ;))

A പറഞ്ഞു... മറുപടി

നോവിന്‍റെ നനവ്‌ പടരുന്ന വരികള്‍. നന്നായി

നികു കേച്ചേരി പറഞ്ഞു... മറുപടി

എന്റെ“നഷ്ടപെട്ട ഒരു പ്രണയം” ഈ വഴി വന്നവർക്കും അഭിപ്രായങ്ങൾ
പങ്കുവെച്ചവർക്കും നന്ദി,
@രമേഷ്ജി, വിടപറയുന്നില്ല ഓർമകൾ,,
@ആദൃതൻ, realy it's too much
@കലാവല്ലഭൻ, വീണ്ടും വരണം.
@മുഹമ്മദ്ക്ക,വീണ്ടും വരണം.
@ദിവാരേട്ടാ, തിരുത്തിയിട്ടുണ്ട്, ഇനി ശ്രദ്ധിയ്ക്കാം.
@ ലച്ചു,വീണ്ടും വരണം.
@ dank u ദിവാരേട്ടനോടു പറഞ്ഞ കാര്യം വീണ്ടും പറയുന്നു,
@ nissawasm, @hainaവീണ്ടും വരണം.
@നിശാസുരഭി, ഞാനും ഒരു നാൾ ചേച്ചിയെപോലെ വളരും വലുതാകും.
@റാംജി,ഇപ്പോ വായനയൊക്കെ “കണക്കാ”
@Sreedevi,പറഞ്ഞിട്ടെന്താ പോയതുപോയില്ലേ...
@ ente lokam,വീണ്ടും വരണം.
@ഒഴാക്കൻ,എന്തു സുഖം,പോയതുപോയില്ലേ...
@salam,വീണ്ടും വരണം.

എല്ലാവർക്കും പുതിയ അഭ്യാസത്തിലേക്കു സ്വാഗതം
“ഒരു പ്രണയത്തിന്റെ തിരുശേഷിപ്പുകൾ”

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു... മറുപടി

സ്വപ്‌നങ്ങൾക്ക്‌ കനം കുറഞ്ഞു - കുറഞ്ഞ്
ഒരു അപ്പൂപ്പൻതാടിയായി ആകാശത്തേക്ക്‌
ഉയരുന്നു.
അവശേഷിക്കുന്നത്‌ ഒരു പിടി
ചാരം മാത്രം.

നികു കേച്ചേരി പറഞ്ഞു... മറുപടി

@മുരളിയേട്ടാ, പകുതി ഇവിടെ ബാക്കി അവിടെ..
കൊള്ളാം.. ഇടക്കുവരണേ,,,,